എസ്‌ഐആര്‍ ഫോം സ്വീകരണം ഡിസംബര്‍18 ന് അവസാനിക്കും

 

 

തീവ്ര വോട്ടർ പട്ടിക പുതുക്കൽ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ 2026 )-ന്റെ ഭാഗമായുള്ള എന്യൂമറേഷൻ ഫോമുകൾ തിരികെ സ്വീകരിക്കുന്നതിനുള്ള സമയപരിധി നാളെ (18) അവസാനിക്കും. ഈ തീയതി വരെ തിരികെ ലഭിക്കുന്ന ഫോമുകള്‍ ഉള്‍പ്പെടുത്തിയാണ് 23/12/2025 ന് കരട് പട്ടിക പുറത്തിറക്കുന്നത്. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനുള്ള അവസരം പൊതുജനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗ് അറിയിച്ചു.

ജില്ലയില്‍ ആകെ 26,58,847 എന്യൂമറേഷന്‍ ഫോമുകളാണ് വിതരണം ചെയ്തത്. ഇതില്‍ 1,96,900 (7.41%) ഫോമുകളാണ് തിരികെ ലഭിക്കാനുള്ളത്. ബിഎല്‍ഓമാര്‍ പല തവണ ഭവന സന്ദര്‍ശനം നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തവർ, മരണപ്പെട്ടവര്‍, സ്ഥിര താമസമില്ലാത്തവര്‍, ഇരട്ട വോട്ടുള്ളവര്‍ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തിയ എഎസ്ഡി ലിസ്റ്റ് ബന്ധപ്പെട്ട ബിഎൽഒമാരുടെ കൈവശം ലഭ്യമാണ്. ഇത് എല്ലാ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് എഎസ്ഡി ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. ജില്ലയിൽ തിരികെ ലഭിച്ച എന്യൂമറേഷന്‍ ഫോമുകളില്‍ 3.9 ശതമാനം (10,3806) മാത്രമാണ് 2002 ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ സാധിക്കാത്തതെന്ന് ജില്ല തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!