മൂടാടിയില്‍ ഓടുന്ന തീവണ്ടിക്ക് നേരേ കല്ലേറ്


കൊയിലാണ്ടി: മൂടാടിയില്‍ ഓടുന്ന തീവണ്ടിക്ക് നേരേ കല്ലേറ്. രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം.
വൈകീട്ട് മൂടാടി വെള്ളറക്കാട് വെച്ചാണ് തിരുനെല്‍വേലി ജാം നഗര്‍ എ ക്‌സ്പ്രസ്സിനു നേരെ കല്ലേറുണ്ടായത്. ഒഡീസ സ്വദേശി ബാലു മൂലിയില്‍ , രാമനാട്ടുകര മേലെ അലക്കല്‍ അബ്ദുള്‍ നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത് .
ബാലു മൂലി കണ്ണൂരിലും ,അബ്ദുള്‍ നാസര്‍ മംഗലാപുരം ജനറല്‍ ആശുപത്രിയിലും ചികില്‍സ തേടി. റെയില്‍വെ പോലീസും കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്









