സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം


സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ക്രിസ്മസ് വെക്കേഷനില്‍ ഹൈസ്‌കൂള്‍ വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നൽകും. വേഡ്, എക്സല്‍, പവര്‍പോയിന്റ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് പരിശീലനം. ഗൂഗിള്‍ ഫോം (https://forms.gle/fexACEPMoEgCd2Rp7) മുഖേനയോ 9188925509 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം

കുക്ക് നിയമനം
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 18ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എത്തണം.

വാഹന ലേലം
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) അധീനതയിലുളള 15 വര്‍ഷം കഴിയാറായ വാഹനങ്ങള്‍ ഡിസംബര്‍ 31ന് വൈകീട്ട് മൂന്നിന് പുനര്‍ലേലം ചെയ്യും. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2370494.









