ചേമഞ്ചേരിയില്‍ സേവാ കേന്ദ്രം തകര്‍ത്തതായി പരാതി


കൊയിലാണ്ടി : ചേമഞ്ചേരിയില്‍ സജീഷ് ഉണ്ണി ശ്രീജിത്ത് സ്മാരക സേവാ കേന്ദ്രം തകര്‍ത്തതായി പരാതി.
ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമമെന്നാണ് പറയുന്നത്.
സേവാ കേന്ദ്രത്തിലെ ഫര്‍ണ്ണിച്ചറുകള്‍ തകര്‍ക്കുകയും, വായനശാലയിലെ പുസ്തകങ്ങളില്‍ കരി ഓയില്‍ ഒഴിക്കുകയും, ജനല്‍ ഗ്ലാസുകള്‍ മുഴുവന്‍ തകര്‍ക്കുകയും ചെയ്ത അവസ്ഥയിലാണ്.
സേവാ കേന്ദ്രം നില്‍ക്കുന്ന ഏഴാം വാര്‍ഡില്‍ സി പി എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന്റെ നിരാശയില്‍ അക്രമം നടത്തുകയായിരുന്നു എന്ന് ബി ജെ പി മണ്ഡലം പ്രസിഡണ്ട് കെ.കെ. വൈശാഖ് പറഞ്ഞു. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി എസ് ആര്‍ ജയ്കിഷ് അക്രമം നടന്ന സേവാ കേന്ദ്രം സന്ദര്‍ശിച്ചു.
CPM സ്ഥാനാര്‍ത്ഥി ലെ സാരംഗിനെ – 68 വോട്ടുകള്‍ക്കാണ് ബി ജെ പി സ്ഥാനാര്‍ഥി സരീഷ് kk പരാജയപ്പെടുത്തിയത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്









