ഹാൻഡി ക്രാഫ്റ്റ്സ് വീക്ക് സെലിബ്രേഷൻ സംഘടിപ്പിച്ചു


കൊയിലാണ്ടി: കേന്ദ്ര വസ്ത്ര മന്ത്രാലയം ഓഫീസ് ഓഫ് ഡെവലപ്പ്മെന്റ് കമ്മിഷണർ ഹാൻഡിക്രാഫ്റ്റ്സിന്റെ കീഴിലുള്ള ഹാൻഡിക്രാഫ്റ്റ്സ് സർവീസ് സെന്റർ തൃശൂർ, കോഴിക്കോട്ഡിസ്ട്രിക്റ്റ് ആർട്ടിസാൻസ് കോഓപ്പറേറ്റീവ് സൊസൈറ്റി, കൊയിലാണ്ടി സംയുക്തമായി ഹാൻഡി ക്രാഫ്റ്റ്സ് വീക്ക് സെലിബ്രേഷൻ സംഘടിപ്പിച്ചു.
ഇതിനോട് അനുബന്ധിച്ചു ഡി. സി. ഹാൻഡി ക്രാഫ്റ്റ്സ് രണ്ടു മാസമായി കൊയിലാണ്ടിയിൽ ബ്രാസ്സ് ബ്രോയ്ടെർഡ് കോകോനട്ട് ഷെൽ ക്രാഫ്റ്റിൽ നടത്തി വന്ന ഡിസൈൻ ഡെവലപ്പ്മെന്റ് വർക്ക്‌ഷോപ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കെ. നൗഷാദലി, സ്പെഷ്യൽ ജഡ്ജ്, ഫാസ്റ്റ് ട്രാക്ക് കോർട്ട് കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സൊസൈറ്റി പ്രസിഡന്റ് രാമദാസൻ തൈക്കണ്ടി സ്വാഗതം പറഞ്ഞു. ദർശന രാഘവൻ, അസിസ്റ്റന്റ് ഡയറക്ടർ (ഹാൻഡിക്രാഫ്റ്റ്സ്) അധ്യക്ഷത വഹിച്ചു. അഡ്വ. കെ. രാധാകൃഷ്ണൻ, അഡ്വ. എൻ. ചന്ദ്രശേഖരൻ, ഡിസൈനർ ആനന്ദ് ബാജപെയി, വിനോദൻ കെ. ജി എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. രണ്ടു മാസത്തെ ട്രെയിനിങ് ലഭിച്ച 30 വനിതകൾക്കു സർട്ടിഫിക്കറ്റ് നൽകി.









