ജനദ്രോഹ ഭരണത്തിനെതിരെ ജനകീയ സായാഹ്ന സദസ്സ് നടത്തി

കൊയിലാണ്ടി: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കൊയിലാണ്ടി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ .കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത അഴിമതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന്‌ അഡ്വ കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. മഠത്തില്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

മഠത്തില്‍ നാണുമാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വി. പി. ഇബ്രാഹിം കുട്ടി, പി. രത്‌നവല്ലി, സി. ഹനീഫ, വി. പി. ഭാസ്‌കരന്‍, എന്‍. പി. മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി, സന്തോഷ് തിക്കോടി, മുതുക്കുനി മുഹമ്മദലി, മുരളി തോറോത്ത്, കെ. ടി. വിനോദ് എന്നിവര്‍ സംസാരിച്ചു. വി. ബാലകൃഷ്ണന്‍, രാജേഷ് കീഴരിയൂര്‍, എ. അസീസ്, റഷീദ് പുളിയഞ്ചേരി, രജീഷ് വെങ്ങളത്ത്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!