ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്

 

 

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കണ്ണൂർ സ്വദേശികളായ മുബഷിർ, മെഹബൂബ്, കൊയിലാണ്ടി സ്വദേശിനി അപർണ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം.

ദേശീയപാതയിൽ കൊയിലാണ്ടി കോടതിക്ക് മുൻവശമായിരുന്നു അപകടം.

കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് പോവുകയായിരുന്ന മുബഷിറും മെഹബൂബും സഞ്ചരിച്ച ബൈക്കിൽ ആദ്യം ലോറി തട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് അപർണ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ കൊയിലാണ്ടി താലൂക്കിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികരായ ഇരുവരെയും കോഴിക്കേട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!