അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് കുടുംബസംഗമം നടത്തി


കുടുംബസംഗമം നടത്തി
കൊയിലാണ്ടി: അരിക്കുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് കുടുംബസംഗമം നടത്തി ഡിസിസി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ലത കെ പൊറ്റയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഹാഷിം കാവിൽ, പന്ത്രണ്ടാം വാർഡ് സ്ഥാനാർത്ഥി വി. വി. എം. ബഷീർ മാസ്റ്റർ, യു ഡി എഫ് നേതാക്കളായ സി. നാസർ, ശശി ഊട്ടേരി, മഠത്തിൽ രാമാനന്ദൻ, എൻ. കെ. ഉണ്ണികൃഷ്ണൻ, പി. ശശീന്ദ്രൻ, ബിനി മഠത്തിൽ, എൻ. വി. ബാബു എന്നിവർ സംസാരിച്ചു.









