നന്തി – കിഴൂര്‍ റോഡില്‍ അണ്ടര്‍ പാസ് യാഥാര്‍ത്യമാവുന്നു, ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമുള്ള അണ്ടര്‍പാസ് സ്ഥാപിക്കാന്‍ പ്രൊപോസല്‍ തയാറാക്കി


കൊയിലാണ്ടി: നന്തി – കിഴൂര്‍ റോഡില്‍ അണ്ടര്‍ പാസ് യാഥാര്‍ത്യമാവുന്നു, ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമുള്ള അണ്ടര്‍പാസ് സ്ഥാപിക്കാന്‍ പ്രൊപോസല്‍ തയാറാക്കി സര്‍വ്വകക്ഷി കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെയും എം.എല്‍ എ, എം.പി മാര്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടത്.
ഏഴു മീറ്റര്‍ വീതിയിലും നാലര മീറ്റര്‍ ഉയരത്തിലുമുള്ള അണ്ടര്‍പാസ് സ്ഥാപിക്കാന്‍ എന്‍ എച്എഐ പ്രൊപോസല്‍ തയാറാക്കി കരാര്‍ കമ്പനിക്ക് കൈമാറി. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ഒഴിയുന്ന മുറക്ക് അന്തിമ ഉത്തരവ് ഇറങ്ങും.
കഴിഞ്ഞ രണ്ട് വര്‍ഷമായി മൂടാടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി വിളിച്ച് ചേര്‍ത്ത ബഹുജന കണ്‍വന്‍ഷനില്‍ രൂപീകരിച്ച സര്‍വ്വകക്ഷി കര്‍മ്മസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം നടന്നിരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ പ്രധാന റോഡായ നന്തി കിഴൂര്‍ റോഡ് അടയ്ക്കപ്പെടുന്നത് വലിയ യാത്രാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനിറങ്ങിയത്.
നന്തി ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ സമരം നിര്‍ത്തിവച്ചതായും ഹൈവേ നിര്‍മാണം തുടരാന്‍ തടസമായ സമര പന്തല്‍ നീക്കം ചെയ്തതായും കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. എന്‍.എച്ച് അധികൃതര്‍ വഗാഡ് കമ്പനിക്ക് നല്‍കിയ ഏഴ് മീറ്റര്‍ ഉയരവും, അഞ്ചര മീറ്റര്‍ വീതിയും ഉള്ള അണ്ടര്‍ പാസ്സ് പ്ലാന്‍ കോപ്പി കൈപറ്റിയ ശേഷമാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സമരസമിതി തീരുമാനിച്ചത്.
സമരപന്തല്‍ പൊളിച്ച് മാറ്റി നന്തി ടൗണില്‍ നടത്തിയ സര്‍വ്വകക്ഷി കണ്‍വെന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്ത് സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. സമരസമിതി ചെയര്‍മാന്‍ രാമകൃഷ്ണന്‍ കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വകക്ഷി നേതാക്കളായ വിശ്വന്‍ ചെല്ലട്ടം കണ്ടി, ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, സി.ഗോപാലന്‍, റസല്‍ നന്തി, സിറാജ് മുത്തായം, സനീര്‍ വില്ലങ്കണ്ടി, വിനീഷ് യു. വി, ടി. കെ. ഭാസ്‌കരന്‍,വി. വി സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.









