ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീപിടിത്തം


കോഴിക്കോട്: ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീപിടിത്തം. ആശുപത്രിയുടെ ടെറസ്സില്‍ നിന്ന് പുക ഉയരുന്നു. തീയണയ്ക്കാന്‍ ശ്രമം തുടരുന്നു. സി ബ്ലോക്കിൽ എസിയുടെ യന്ത്ര ഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. നിലവിൽ തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ ഭാഗത്തുനിന്ന് രോഗികളെ ഉൾപ്പെടെ മാറ്റി വരികയാണ്. ഫയർഫോഴ്സ് സംവിധാനങ്ങളുൾപ്പെടെ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്









