കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

 

 

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. മട്ടന്നൂര്‍ സ്വദേശികളായ ശിവ പ്രസാദത്തില്‍ രമണി(55), ഓമന( 50), ശരിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ആര്‍ ടി ഓഫീസിന് സമീപം ഇന്നു രാവിലെ 6-15 ഓടെയായിരുന്നു അപകടം.

പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുള്ള യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ട്

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!