മക്കളുടെ ധാർമിക വിദ്യാഭ്യാസം മാതാപിതാക്കളുടെ ബാധ്യത എം എ സ് എം സമ്മേളനം

 

 

കൊയിലാണ്ടി: കൊയിലാണ്ടി ഇർശാദ് ദഅവ വിംഗ് ഇർശാദ് മസ്ജിദിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ISM സംസ്ഥാന ഭാരവാഹി ഹാഫിസ് റഹ്‌മാൻ പുത്തൂർ PARENTING IN ISLAM എന്ന വിഷയത്തിൽ നിറഞ്ഞ സദസ്സിനെ അഭി മുഖീകരിച്ച് സംസാരിച്ചു

മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും രക്ഷിതാക്കളുടെ കൃത്യമായ സ്വാധീനം ഉണ്ടായിരിക്കണമെന്നും
രക്ഷിതാക്കൾ മക്കൾക്ക് മാതൃക യാവണമെന്നും അദ്ദേഹം തന്റെ സംസാരത്തിൽ സൂചിപ്പിച്ചു

രക്ഷിതാക്കളുടെ നിർലോഭമായ സ്നേഹവും കരുതലുമാണ് നാളത്തെ തലമുറയിലെ നന്മയുടെ കണ്ണികളാവാനും കുടുംബത്തിനും സമൂഹത്തിനും ഉപകരിക്കുന്ന മക്കളായിത്തീരുവാനും സഹായിക്കുന്ന പ്രധാന ഘടകമെന്ന് അദ്ദേഹം സദസ്സിനെ ഉണർത്തുകയുണ്ടായി

പരിപാടിയിൽ MSM കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സലീൽ റസാഖ് സ്വാഗതം പറഞ്ഞു. ഇർശാദ് മസ്ജിദുൽ മുജാഹിദ്ദീൻ ജനറൽ സെക്രട്ടറി T. A. സുൽത്താൻ അധ്യക്ഷത വഹിച്ചു. KNM നോർത്ത് ജില്ലാ മുഫതിശ് മുഹമ്മദ്‌ അലി കട്ടിപ്പാറ ഉദ്ഘാടനം കർമം നിർവ്വഹിച്ചു. MSM ജില്ലാ സെക്രട്ടറി ഷുഹൈബ് മേപ്പയ്യൂർ ആശംസ അറിയിച്ചു സംസാരിച്ചു. KNM കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി T. P. ഇസ്മായിൽ നന്ദി പ്രകാശനം നടത്തി

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!