ഏകദിന സാഹിത്യ ശില്പശാലയും ആദരവ് സായാഹ്നവും
മുചുകുന്ന്: കൊയിലാണ്ടി ഗവ: കോളേജ് 1990 – 2000 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മയായ ‘കൂട്ട് ‘ ലെഫ്റ്റനന്റ് കേണല്‍ എ. കെ. സന്തോഷിനെ ആദരിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാര്‍ ആദരവ് നടത്തി.
ചടങ്ങില്‍ ലീന അധ്യക്ഷത വഹിച്ചു. നിതീഷ് കാര്‍ത്തിക്, സി. അനൂപ്, അദ്ധ്യാപകരായ പ്രൊഫസര്‍ പനക്കല്‍ ശശീന്ദ്രന്‍, രവി കിഴക്കേടത്ത് എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന ‘എഴുത്തും തിരുത്തും’ ഏകദിന സാഹിത്യ ശില്പശാലയില്‍ ഡോ. കെ. ഡി. സിജുവും, പാട്ടെഴുത്തിന്റ രീതി ശാസ്ത്രം എന്നവിഷയവും സി. അശ്വനി ദേവ് സംഗീത നിര്‍വ്വഹണത്തിന്റെ പറരമ്പര്യവു സമകാലിന പ്രവണതകളും എന്ന വിഷയവും അവതരിപ്പിച്ചു.



