നമ്പ്രത്ത്കരയില്‍ ഹോട്ടലില്‍ തീ പിടിച്ചു

 

 

കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്ത്കരയില്‍ ഹോട്ടലില്‍ തീ പിടിച്ചു. ഇന്ന് രാവിലെ ഏഴരയ്ക്കാണ് സംഭവം. നമ്പ്രത്ത്കര തൊടുതയില്‍ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ ‘പടിക്കല്‍’ ലാണ് അടുക്കളയിലെ എല്‍പിജി ഗ്യാസിന് തീ പിടിക്കുകയും തുടര്‍ന്ന് ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള അടുക്കളയിലെ വസ്തുക്കളിലേക്ക് തീ പടരുകയും ചെയ്തത്. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ തീ ഏകദേശം അണഞ്ഞിരുന്നു.

ശേഷം സേന ഇലക്ട്രിക് കണക്ഷന്‍ ശേഷം സേന വിച്ഛേദിക്കുകയും കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. കിച്ചണില്‍ ഉണ്ടായിരുന്ന അനുബന്ധ ഉപകരണങ്ങളും ഇലക്ട്രിക് വയറിങ് സംവിധാനത്തിനും കാര്യമായി കേടു പറ്റിയിട്ടുണ്ട്.

ASTO അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ SFRO അനൂപ് ബി കെ, FRO മാരായ രതീഷ് കെ എന്‍,നിധി പ്രസാദ് ഇ എം, അമല്‍ വിഎസ്, ഷാജു കെ,ഹോംഗാര്‍ഡ് ടി പി ബാലന്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!