കലോത്സവ നഗരിയില്‍ മാതൃഭാഷാവകാശ സമര ചരിത്ര പ്രദര്‍ശനവും ആസ്വദിക്കാം

 

 

കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ല കലോത്സവ നഗരിയില്‍ മലയാള ഐക്യവേദിയും കൊയിലാണ്ടി ജീവി എച്ച് എസ് മീഡിയ ക്ലബ്ബ് & ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃഭാഷാവകാശ സമര ചരിത്ര പ്രദര്‍ശനം പ്രശസ്ത കവിയും പ്രഭാഷകനും ചിത്രകാരനുമായ ഡോ.സോമന്‍ കടലൂര്‍ ഉദ്ഘാടനം ചെയ്തു.

നോവലിസ്റ്റ് റിഹാന്‍ റാഷിദ്, പ്രിന്‍സിപ്പാള്‍ എന്‍.വി. പ്രദീപ് കുമാര്‍, എ.ഇ.ഒ മഞ്ജു എം.കെ, ക്യൂറേറ്റര്‍ സജു കോച്ചേരി, ദേവേശന്‍ പേരൂര്‍, ഷിജു ആര്‍, അരവിന്ദന്‍ സി എന്നിവര്‍ സംസാരിച്ചു. കലോത്സവത്തിന്റെ അവസാന ദിവസമായ നവംബര്‍ 28 വരെ ചരിത്ര പ്രദര്‍ശനവും പുസ്തകോത്സവവും തുടരും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!