കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവം; മീഡിയ റൂം ആരംഭിച്ചു


കൊയിലാണ്ടി : കൊയിലാണ്ടിയില്‍ നടക്കുന്ന 64 മത് കോഴിക്കോട് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ജിവിഎച്ച് എസ് എസ്സ് കൊയിലാണ്ടിയാല്‍ പ്രത്യേകം തയ്യാറാക്കിയ മീഡിയ റൂം ആരംഭിച്ചു. പുതുതലമുറ എഴുത്തുകാരനും നോവലിസ്റ്റും പ്രസാധകനും ജിവിഎച്ച് എസ് എസ് കൊയിലാണ്ടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റിഹാന്‍ റാഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്നുമുതല്‍ 28 വരെയാണ് ജില്ലാകലോ വം ത്സവം നടക്കുന്നത്. ഇ. കെ സുരേഷ്, എന്‍ വി പ്രദീപ്, എം റിയാസ്, പി അഖിലേഷ്, ഷെജിന്‍, കെ സുരേഷ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.









