കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്ന്റെ നേതൃത്വത്തിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ ധർണ നടത്തി


കൊയിലാണ്ടി : സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിക്കെതിരെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ KCEF (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്)ന്റെ നേതൃത്വത്തിൽ ധർണ നടത്തി.
ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി വി അജയൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം സുധീർകുമാർ, സംസ്ഥാന കൗൺസിൽ അംഗം നിക്സൺ തോമസ്,ജില്ലാ കമ്മിറ്റി അംഗം ബഷീർ മറിയത്തിങ്കൽ,വനിത ഫോറം ജില്ലാ കൺവീനർ ഷീജ പി കെ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ജിതിൽ സ്വാഗതവും താലൂക്ക് ട്രഷറർ ലസിമോൾ നന്ദിയും പറഞ്ഞു.









