ജില്ലാ സ്‌കൂള്‍ കലോത്സവം; 24ന് അധ്യാപകര്‍ക്ക് വല്ലം മെടയല്‍ മത്സരം സംഘടിപ്പിക്കുന്നു


കൊയിലാണ്ടി: 64ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നോടിയായി ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് വേണ്ടി വല്ലം മെടയല്‍ മല്‍സരം സംഘടിപ്പിക്കുന്നു. 24-ന് തിങ്കള്‍ രാവിലെ 11 മണിക്ക് വിഎച്ച്എസ്ഇ സ്റ്റേജ് പരിസരത്താണ് മല്‍സരം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കം.
താല്പര്യമുള്ളവര്‍ 9846249370 എന്ന നമ്പറിലേക്ക് പേര്, Designation എന്നിവ വാട്ട്സാപ്പ് ചെയ്യുകയോ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ വേണമെന്നും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്നും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അറിയിച്ചു.









