‘അഗ്നിച്ചിറകുകൾ’ അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലന ക്യാമ്പ് നടത്തി


കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗ്നിച്ചിറകുകൾ എന്ന പേരിൽ അഭ്യസ്തവിദ്യരായ യുവതീ, യുവാക്കൾക്ക് സ്വയം തൊഴിൽ പരിശീലന ക്യാമ്പ് നടത്തി.
എൻ.എസ്.എസ് കൊയിലാണ്ടി ക്ലസ്റ്റർ കൺവീനർ കെ.പി അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം. നിഷിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.സി പ്രവീണ പദ്ധതി വിശദീകരണം നടത്തി. സ്വദേശി ട്രെയിനർ ബിജി ന ഷൈജു ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ഹയർ സെക്കന്ററി പ്രിൻസിപ്പൾ പി.ജി. ചിത്രേഷ് സ്വാഗതവും എൻ.എസ്.എസ് ലീഡർ എം.ബി ആര്യ നന്ദിയും രേഖപ്പെടുത്തി









