കോഴിക്കോട് ജില്ലയില്‍ 9977 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി


കോഴിക്കോട് : ജില്ലയില്‍ 9977 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 9977 പേര്‍. ഇവരില്‍ 4704 പേര്‍ പുരുഷന്‍മാരും 5273 പേര്‍ സ്ത്രീകളുമാണ്. ഇത്രയും പേരില്‍ നിന്ന് 14249 നാമനിര്‍ദ്ദേശ പത്രികകളാണ് വരണാധികാരികള്‍ക്ക് ലഭിച്ചത്. ഇന്നലെ മാത്രം 1913 പുരുഷന്മാരും 1862 സ്ത്രീകളും ഉൾപ്പെടെ 3775 പേർ നാമം നിർദ്ദേശപത്രിക സമർപ്പിച്ചു.









