കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിന്റെ ഭാഗമായി വിളംബരജാഥ നടത്തി


കൊയിലാണ്ടി, കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടി ജിവിഎച്ച്എസ്എസ് വിളംബരജാഥ നടത്തി. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ് ഐ അവിനാഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന മനോഹരമായ വിളംബര ജാഥ കൊയിലാണ്ടി ടൗണിൽ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. എസ് പി സി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ബസ്റ്റാൻഡിൽ അവതരിപ്പിച്ചു.
പരിപാടിയിൽ എൻസിസി, എസ് പി സി, എൻഎസ്എസ്, ഗൈഡ് എന്നീ വിഭാഗത്തിൽഉള്ള കുട്ടികൾ പങ്കെടുത്തു . പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ കെ സുരേഷ്,പബ്ലിസിറ്റി കൺവീനർ അസ്ലം പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ വി, വി എച്ച്എസ് സി പ്രിൻസിപ്പൽ ബി ജേഷ് ഉപ്പാലക്കൽ, എഛ് എം ഷ ജിത ടി, പിടിഎ പ്രസിഡണ്ട് സജീവ് കുമാർ എസ് എം സി ചെയർമാൻ പ്രവീൺകുമാർസ്റ്റാഫ് സെക്രട്ടറി നവീന എം നസീർ എഫ് എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി









