അയ്യങ്കാളി അനുസ്മരണവും പഴയ ഹരിജന്‍ സമാജം പ്രവര്‍ത്തകരുടെ ഒത്തുചേരലും നേതാക്കളെ ആദരിക്കലും നടത്തി
കേരള പട്ടിക സമാജം സംസ്ഥാന പ്രതിനിധി സമ്മേളനവും അയ്യങ്കാളി അനുസ്മരണവും, പഴയ ഹരിജന്‍ സമാജം പ്രവര്‍ത്തകരുടെ ഒത്തുചേരലും നേതാക്കളെ ആദരിക്കലും കേരള പട്ടിക സമാജം സംസ്ഥാന പ്രസിഡണ്ട് എം. എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. മോഹനന് നടുവത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പി എം വി നടേരി, എം. വേലായുധന്, രാധാ നാരായണന്, എന്‍ ബാലന്, നിര്‍മ്മലൂര്‍ ബാലന്, കെ പി മാധവന്, ബാലകൃഷ്ണന് കോട്ടൂര്‍, ടി. വി. പവിത്രന്, പി ടി ഉദയന്‍, എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി എം എം ശ്രീധരന് പ്രസിഡണ്ട്. പി എം പി നടേരി വര്‍ക്കിംഗ് പ്രസിഡണ്ട്. മാധവന് ഇളയരിത്തട്ട് വൈസ് പ്രസിഡണ്ട്. കുഞ്ഞമ്പു കല്യാശ്ശേരി ജനറല്‍ സെക്രട്ടറി. സെക്രട്ടറിമാരായി നിര്‍മ്മലൂര്‍ ബാലന്. കെ ശൈലജ ടീച്ചര്‍. ട്രഷററായി ഗോപാലന് പട്ടര് ചോല എന്നിവരെയും തിരഞ്ഞെടുത്തു.