സംസ്ഥാനതല കലാ ഉത്സവിൽ 310 പോയന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി

 

 

സംസ്ഥാന കലാ ഉത്സവ്: കോഴിക്കോട് ചാമ്പ്യൻമാർ

സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സംസ്ഥാനതല കലാ ഉത്സവിൽ 310 പോയന്റുമായി കോഴിക്കോട് ജില്ല ഓവറോൾ ചാമ്പ്യൻമാരായി. 285 പോയന്റുമായി കണ്ണൂർ രണ്ടും 275 പോയന്റുമായി തൃശൂർ മൂന്നും സ്ഥാനം നേടി.

കണ്ടംകുളം ജൂബിലി ഹാൾ, തളി സാമൂതിരി ഹയർ സെക്കന്ററി സ്കൂൾ, ചാലപ്പുറം എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഓരോ ഇനങ്ങളിലും ഒന്നാം സ്ഥാനം ലഭിച്ചവർ ഡിസംബർ മൂന്നാം വാരം പൂനയിൽ നടക്കുന്ന ദേശീയ കലാ ഉത്സവിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

പൊതുവിദ്യാലയങ്ങളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികളാണ് കലാ ഉത്സവിലെ 12 ഇനങ്ങളിലായി മത്സരിച്ചത്. വോക്കല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് പെര്‍ക്യൂഷന്‍, ഓര്‍ക്കസ്ട്ര, സോളോ ഡാന്‍സ്, റീജണല്‍ ഫോക്ക് ഗ്രൂപ്പ് ഡാന്‍സ്, ഷോര്‍ട്ട് പ്ലേ, 2ഡി-3ഡി വിഷ്വല്‍ ആര്‍ട്‌സ്, ട്രഡീഷണല്‍ സ്റ്റോറി ടെല്ലിങ്, ഇന്‍ഡിജിനസ് ടോയ്‌സ് മേക്കിങ് തുടങ്ങിയവയില്‍ ജില്ലാ തലത്തില്‍ മികവ് തെളിയിച്ച നാനൂറോളം പ്രതിഭകളാണ് പങ്കെടുത്തത്.
മേള ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ സുപ്രിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!