ഹരിത വോട്ട് യാത്രക്ക് തുടക്കം


കോഴിക്കോട്:’തിരഞ്ഞെടുപ്പില്‍ ജയിക്കാം പ്രകൃതിയെ തോല്‍പ്പിക്കാതെ’ എന്ന സന്ദേശത്തില്‍ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹരിത വോട്ട് യാത്ര ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് ഫ്‌ളാഗ് ഓഫ് ചെയ്തു. അഞ്ച് ദിവസം നീളുന്ന യാത്ര ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ പര്യടനം നടത്തും. ഹരിത ചട്ട പാലനം സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.









