ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകള്‍


ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകള്‍
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. താല്‍പര്യമുള്ളവര്‍ സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തെ സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 0495 2370026, 8891370026.

ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത-ശിശു വികസന സാമൂഹിക നീതി വകുപ്പ് വെള്ളിമാട്കുന്ന് കോംപ്ലക്‌സിലേക്ക് പൂളക്കടവ് പമ്പ്ഹൗസില്‍നിന്ന് കുടിവെള്ളം പമ്പ് ചെയ്യാന്‍ സ്വന്തം ചെലവില്‍ മോട്ടോര്‍ എത്തിച്ച് ഫിറ്റ് ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 26ന് വൈകിട്ട് നാല് വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 9747178076.

ജലവിതരണം മുടങ്ങും
വാട്ടര്‍ അതോറിറ്റി കൊടുവള്ളി സെക്ഷന്‍ പരിധിയിലെ കിഴക്കോത്ത് പമ്പ്ഹൗസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 20 മുതല്‍ 26 വരെ ജലവിതരണം മുടങ്ങുമെന്ന് അസി. എന്‍ജിനീയര്‍ അറിയിച്ചു.

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡിസംബര്‍ പത്ത് വരെ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. അംഗത്വം പുനഃസ്ഥാപിക്കാന്‍ ഇനി അവസരമുണ്ടാകില്ലെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.









