പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മുഴുവൻ എൽ ഡി എഫ് സ്ഥാനാർത്ഥികളും പത്രികകൾ നൽകി. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാറിന് മുൻപാകെയാണ് പത്രിക നൽകിയത്. 14 വാർഡുകളാണ് പന്തലായനി ബ്ലോക്ക് പഞ്ചായത്തിലുള്ളത്. ആകെയുള്ള 14 വാർഡുകളിൽ സിപിഐ എം :10, സിപിഐ: 1, ആർ ജെ ഡി: 1, എൻ സി പി :1, എൽ ഡി എഫ് സ്വത: 1 എന്നിങ്ങനെയാണ് എൽഡിഎഫ് പത്രിക സമർപ്പിച്ചത്.
കൊയിലാണ്ടി ബസ്റ്റാൻറ് പരിസരത്തുനിന്ന് പ്രകടനമായി എത്തിയാണ് സ്ഥാനാർത്ഥികൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലിൽ പത്രികാസമർപ്പണത്തിനായെത്തിയത്. എൽ ഡി എഫ് നേതാക്കളായ കെ കെ മുഹമ്മദ്, പി ബാബുരാജ്, ബാബു കുളൂർ, കെ ടി എം കോയ, സി രമേശൻ, ചേനോത്ത് ഭാസ്ക്കരൻ, എൻ വി എം സത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.









