കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്.
അരിക്കുളം: കാരയാട് തണ്ടയില്‍താഴെ തെരുവുനായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് പാലോട്ട് മീത്തല്‍ ബിജവിനെയും, വണ്ണത്താന്‍കണ്ടി മീത്തല്‍ സ്നേഹയെയും വണ്ണാര്‍കണ്ടി അമ്മദിനെയും നായ ആക്രമിച്ചത്. ബിജുവിന്റെ ഇരുകാലുകള്‍ക്കും പരിക്കുണ്ട്.
വീട്ടില്‍വെച്ചാണ് സ്നേഹയ്ക്കും വണ്ണാര്‍കണ്ടി അമ്മദിനും കടിയേല്‍ക്കുന്നത്. രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിലും എത്തിച്ച് ചികിത്സ നല്കി.
നായയെ പിടികൂടാനുള്ള ശ്രമത്തിനിടയില്‍ നമ്പൂതിരി റോഡില്‍ വെച്ച് വാഹനം തട്ടി ചത്തതായി നാട്ടുകാര്‍ അറിയിച്ചു.


