ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു


കൊയിലാണ്ടി: 2025 നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന 64-ാമത് ജില്ലാ കലോത്സത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം ജി. വി. എച്ച്.എസ്. എസ് പ്രിൻസിപ്പൾ പ്രദീപ് കുമാർ എൻ. വി നിർവ്വഹിച്ചു. കൊയിലാണ്ടി ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് സ്റ്റേജ് & പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. കമ്മിറ്റിയുടെ ചെയർമാൻ കെ. കെ. വൈശാഖ് (നഗരസഭ കൗൺസിലർ) കൺവീനർ മിഥുൻ ലാൽ ആർ. ജെ, സി. ബൈജു, ബി. എൻ. ബിന്ദു, സീമ ബൈജു, നിഖിൽ മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജി. വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി, പി ടി എ പ്രസിഡണ്ട് എ. സജീവ് കുമാർ, ജി. വി. എച്ച്. എസ്. എസ്. കൊയിലാണ്ടി എസ്. എം. സി പ്രവീൺ കുമാർ പി,
ജി. എം. വി. എച്ച്. എസ്. എസ് കൊയിലാണ്ടി പി. ടി. എ പ്രസിഡണ്ട് ലായിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.









