പൊയിൽകാവിൽ അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

 

ചെങ്ങോട്ടുകാവ്:  സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ. ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ഒ. വാസവൻ അധ്യക്ഷത വഹിച്ചു. ഡോ. വേണുഗോപാൽ സേവാ സന്ദേശം നൽകി. സത്യചന്ദ്രൻ പൊയിൽകാവ്, വി. എം. രാമകൃഷ്ണൻ, കെ. എം. രജി, ടി. സാദിക്, എസ്. ആർ. ജയകിഷ്, അഡ്വ. നിധിൻ, അഡ്വ. ടി. സി. വിജയൻ, അരുൺ വടക്കെ പുരയിൽ എന്നിവർ പ്രസംഗിച്ചു.

ശശി കമ്മട്ടേരി രചിച്ച ശബരിമല തീർഥയാത്രക്കൊരുങ്ങാം എന്ന പുസ്തകം ഡോ. ബ്രഹ്മചാരി ഭാർഗ്ഗവറാം ഗുരുസ്വാമി പായിച്ചേരി കണ്ണൻ നായർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിച്ചു. സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ നവംബർ 17 മുതൽ 2026 ജനുവരി 15 വരെ നീണ്ടു നിൽക്കും. സേവാ കേന്ദ്രത്തിൽ അയ്യപ്പസ്വാമിമാർക്ക് വിരിവെക്കാനും ഭക്ഷണത്തിനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുമുള്ള സൗകര്യമുണ്ടാകും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!