ഗ്ലോബല്‍ കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വികാസ് നഗറില്‍


കാപ്പാട് : ചേമഞ്ചേരി പഞ്ചായത്തിലെ ഗ്ലോബല്‍ കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് വികാസ് നഗറില്‍ പണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്വയം കാരുണ്യം ജീവകാരുണ്യം എന്ന മഹത്തായ പദ്ധതിയില്‍ കാപ്പാട് റോഡില്‍ വികാസ് നഗറില്‍ നിര്‍മ്മിച്ച ഗ്ലോബല്‍ കണ്വെന്ഷന് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മന്ത്രി പി കെ കെ ബാവ ,ഡോക്ടര്‍ എം കെ മുനീര്‍ എംഎല്‍എ ,
ഷാഫി പറമ്പില്‍ എംപി, കാനത്തില്‍ ജമീല എംഎല്‍എ, ജില്ലാ ലീഗ് പ്രസിഡണ്ട് റസാഖ് മാസ്റ്റര്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ,പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, മഹബൂബ് , അഡ്വ:പ്രവീണ്‍കുമാര്‍, പ്രഫുല്‍കുമാര്‍, ടി.ടി ഇസ്മയില്‍,സമദ് പൂക്കാട് ,റഷീദ് വെങ്ങളം തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മര്‍ഹും കെ മുസ മാസ്റ്ററുടെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ എം അഹ്മദ് കോയ ഹാജിക്കും സ്നേഹാദരം പി കെ കെ ബാവയ്ക്കും ചടങ്ങില്‍ സമ്മാനിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ ഹുസൈന് കാച്ചിലോടി, ഫൈസല്‍ അല്‍ബുറൂജ്, ലത്തീഫ് പുരയില്‍, അനസ് കാപ്പാട്, റാഫി എം ടി.മുനീര്‍ കാപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു









