നടേരിയുടെ അഭിമാനമായി മേധാ ദീപ്ത


കൊയിലാണ്ടി: അണ്ടര്‍-15 കേരള വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പും മദ്ധ്യ-പ്രദേശില്‍ നടക്കാനിരിക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ ജഴ്‌സി അണിയാനുള്ള അവസരവും നടേരിയുടെ അഭിമാന നിമിഷമായി.
അണ്ടര്‍-15 കേരള വനിതാ ക്രിക്കറ്റ് ടീമിലേക്കുള്ള തെരഞ്ഞെടുപ്പിലൂടെയും മദ്ധ്യ-പ്രദേശില്‍ നടക്കാനിരിക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസില്‍ കേരളത്തിന്റെ ജഴ്‌സി അണിയാനുള്ള അവസരം നേടിയും സ്വന്തം കഴിവിനും ഗ്രാമത്തിനും സ്‌കൂളിനും അഭിമാനമായി മേധാദീപ്ത, സ്വീകരണച്ചടങ്ങ് നടേരി കെ.എം.യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
ഒരു ഗ്രാമം മുഴുവന്‍ ഒരുമിച്ച് ഒരു കൗമാരതാരത്തെ ആദരിക്കുന്നതിന് സാക്ഷിയാകാനും ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ അവസരം കിട്ടിയതും തന്റെ ജീവിതത്തിലെ അപൂര്‍വാനുഭവമാണെന്ന് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുമിത് കുമാര്‍ പറഞ്ഞു.
ഹസ്‌ന പി.കെ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്‌ട്രെസ്സ് ഷര്‍മിള ടീച്ചര്‍ തന്റെ വിദ്യാര്‍ത്ഥിനിയായ മേധയുടെ ബാല്യകാല കുസൃതികളും പഠനനിരതതയും ഓര്‍മ്മപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഫാസില്‍ പി.പി, മുന്‍ കേരള ക്രിക്കറ്റ്താരം രാഹുല്‍ സി, സ്‌കൂള്‍ മുന്‍ മാനേജര്‍ എന്‍.കെ. അസീസ്, നിലവിലെ സ്‌കൂള്‍ആക്ടിങ് മാനേജര്‍ പി സി താഹിര്‍, സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി പ്രതിനിധി അബ്ദുല്‍ ജബ്ബാര്‍ പടിയാത്തിങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മേധയ്ക്കുള്ള ഉപഹാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടറും രഞ്ജി ട്രോഫി താരവും ചേര്‍ന്ന് കൈമാറി. മേധയിലെ ക്രിക്കറ്റ് താരത്തെ കണ്ടെത്തിയ ആദ്യ പരിശീലകനായ കെ.പി. ഷംസുദ്ധീനിനുള്ള ഉപഹാരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമ്മാനിച്ചു, സ്‌കൂള്‍ ട്രസ്റ്റ് അംഗം മജീദ് മാസ്റ്റര്‍ പൊന്നാട അണിയിച്ചു.
തന്റെ സ്‌കൂള്‍കാലത്തുനിന്ന് നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ വരെയെത്തിയ അത്ഭുതയാത്രയെക്കുറിച്ചും തനിക്ക് ആത്മവിശ്വാസം നല്‍കിയതും കളിയുടെ അര്‍ത്ഥം പഠിപ്പിച്ചതും എന്റെ സ്‌കൂളും കോച്ചുമാരുമാണെന്നന്നും മേധദീപ്ത മറുപടി പ്രസംഗത്തിലൂടെ അറിയിച്ചു.









