തദ്ദേശ തെരഞ്ഞെടുപ്പ്: സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു

 

 

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം സംഘടിപ്പിച്ചു. വോട്ടിങ് യന്ത്രങ്ങൾക്കുണ്ടാകുന്ന ചെറിയ സാങ്കേതിക തകരാറുകൾ പരിഹരിക്കൽ, ആവശ്യമെങ്കിൽ പകരം മെഷീനുകൾ സജ്ജമാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പരിശീലനം നൽകിയത്.

പോളിങ് ബൂത്തുകളിലെ ജീവനക്കാർക്കും റിട്ടേണിങ് ഓഫീസർമാർക്കും ഇടയിൽ പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നവരാണ് സെക്ടർ ഓഫീസർമാർ. പരമാവധി 20 ബൂത്തുകളുടെ ചുമതലയാണ് ഇവർക്കുണ്ടാവുക.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലനത്തിൽ നോഡൽ ഓഫീസറും ഡെപ്യൂട്ടി കലക്ടറുമായ സി ബിജു, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ കെ ഷിജു, നിസാമുദ്ദീൻ, കോഴിക്കോട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ കെ ബീന, സീനിയർ സൂപ്രണ്ട് വി ദിലീപ് തുടങ്ങിയവർ ക്ലാസെടുത്തു. 125ഓളം സെക്ടറൽ ഓഫീസർമാർ പരിശീലനത്തിൽ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!