അനധികൃത തെരുവ് കച്ചവടക്കാരെ നീക്കം ചെയ്തു

കൊയിലാണ്ടി നാഷണൽ ഹൈവേയിൽ സിവിൽ സ്റ്റേഷൻ പരിസരത്തും ബോയ്സ് ഹൈസ്കൂൾ പരിസരത്തും അനധികൃത തെരുവ് കച്ചവടം ചെയ്യുന്ന ഷെഡുകളും ഒഴിഞ്ഞുകിടക്കുന്ന ഷെഡുകളും ആണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്

പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന തരത്തിലും, ആരോഗ്യ പരിപാലന നിയമങ്ങൾ പാലിക്കാത്ത തരത്തിൽ വൃത്തിഹീനമായി കച്ചവടം ചെയ്തവരെയുമാണ് ഒഴിപ്പിച്ചിട്ടുള്ളത്. ന്യൂനതകൾ കണ്ടെത്തിയ തെരുവ് കച്ചവടക്കാർക്ക് നോട്ടീസ് നൽകുകയും ചെയ്തു.

നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ പി സുരേഷ് ,കെ റിഷാദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയി എൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിച്ചത്.

വരുംദിവസങ്ങളിലും നഗരത്തിൽ പരിശോധന നടത്തി നഗരസഭ ലൈസൻസോ തെരുവ് കച്ചവട കാർഡോ ഇല്ലാത്തവരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!