ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് സമാപനമായി

 

 

കൊയിലാണ്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫര്‍സ് അസോസിയേഷന്‍ 41 ആം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ശ്രീ ദുര്‍ഗ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത ചരിത്ര ഗ്രന്ഥകാരന്‍ തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്‌കാര ജേതാവ് പി. ഹരീന്ദ്രനാഥ് സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ. സി. ജോണ്‍സന്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന വൈസ പ്രസിഡന്റ് സജീഷ് മണി, കൊയിലാണ്ടി നഗര സഭ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു, കേരള ഷോപ്‌സ് & കേമേഴ്ഷ്യല്‍ എസ്റ്റേബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ ഫണ്ട് ബോഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ കെ അബ്ദുള്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറി മസൂദ്, സെക്രട്ടറി ടൈറ്റസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പ്രസാദ് വി പി, ജയന്‍ രാഗം, ജില്ലാ സഹ ഭാരവാഹികളായ കെ. പുഷ്‌കരന്‍, കെ. മധു, ബോബന്‍ സൂര്യ, കെ. കെ. രാജേഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് ജിതിന്‍ വളയനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സെക്രട്ടറി അനൂപ് മണാശ്ശേരി സ്വാഗതവും, ജില്ലാ ട്രഷറിര്‍ പ്രനീഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി
ഫോട്ടോഗ്രാഫി മത്സരവും, എക്‌സിബിഷനും സംഘടിപ്പിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!