ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി


കൊയിലാണ്ടി : സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി കോഴിക്കോട്. കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് ജില്ലാ തല പാലിയേറ്റീവ് ഗ്രിഡ് പരിശീലനം നടത്തി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം പേർ പങ്കെടുത്തു. പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ . കെ ഹരിദാസ് പരിശീലനം നൽകി.
സുരക്ഷ ജില്ലാ ജനറൽ കൺവീനർ സി പി ആനന്ദൻ ആമുഖഭാഷണം നടത്തി. ജില്ലാ വൈസ് ചെയർമാൻ ശ്രീ കെ കെ മുഹമ്മദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ കോർഡിനേറ്റർ അജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കൺവീനർ ഷീജ അധ്യക്ഷയായി. കെ ഹരിദാസൻ മാസ്റ്റർ നന്ദി പറഞ്ഞു.






