സി.എച്ച്.ആർ.എഫ് ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു


കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി വെജ് കോർട്ടിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് മുരളി പുറന്തോടത്ത് അധ്യക്ഷത വഹിച്ചു.
ദേശീയ ചെയർമാൻ ഗണേഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മീനാകുമാരി, ട്രഷറർ ഡോ.ബേബി ഷക്കീല, സംസ്ഥാന കമ്മിറ്റി അംഗം സുജേഷ് സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി എൻ.വി. സിദ്ധാർത്ഥൻ എന്നിവർ സംസാരിച്ചു.






