റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിക്കുന്ന വാർഡ് 20 ലെ മേനമ്മാരി മുക്ക് എളയിടത്ത് മുക്ക് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ചെയർപേഴ്സൺ കെ പി സുധ നിർവ്വഹിച്ചു.

ചടങ്ങിൽ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു, CDS വൈസ് ചെയർപേഴ്സൺ സുധിന, മുൻ കൗൺസിലർ കെ എം ജയ, ADS വൈസ് ചെയർപേഴ്സൺ എം എസ് ഗീത, കെ. സനൂപ്, ടി ശ്രീധരൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ചടങ്ങിൽ വാർഡ് കൗൺസിലർ എൻ എസ് വിഷ്ണു സ്വാഗതവും വികസന സമിതി കൺവീനർ കെ. രമേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!