അപേക്ഷ ക്ഷണിച്ചു

 

 

അപേക്ഷ ക്ഷണിച്ചു

ഗാര്‍ഹിക അതിക്രമങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍, സൗജന്യ നിയമസഹായം എന്നിവ ലഭ്യമാക്കാന്‍ സര്‍വീസ് പ്രൊവൈഡിങ് സെന്ററുകള്‍ ആരംഭിക്കുന്നതിന് കുന്ദമംഗലം, കുന്നുമ്മല്‍, മേലടി, പന്തലായനി, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍, വനിതാ സഹകരണ സംഘങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് -1860 അല്ലെങ്കില്‍ കമ്പനി ആക്ട് 1956, പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടനകള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: ജില്ലാ വനിതാ സംരക്ഷണ ഓഫീസ്, വനിതാ ശിശുവികസന വകുപ്പ് കോംപ്ലക്സ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, ഫോണ്‍: 0495 2371343.

യോഗ പരിശീലനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ. ആഫ്റ്റര്‍കെയര്‍ ഹോമില്‍ 18 മുതല്‍ 21 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് യോഗ പരിശീലനം നല്‍കാന്‍ അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ചിന് രാവിലെ 10ന് ജില്ലാ വനിതാ ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം എത്തണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!