കൊയിലാണ്ടി നഗരസഭ കേരളോത്സവം കലാമത്സരങ്ങൾ ആരംഭിച്ചു

 

 

കൊയിലാണ്ടി നഗരസഭ കേരളോത്സവം: കലാമത്സരങ്ങൾ കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേ പ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷതവഹിച്ചു. പ്രസിദ്ധ കവിയും ചിത്രകാരനുമായ  യു.കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര ടീച്ചർ, കെ ഷിജു മാസ്റ്റർ, ഇ.കെ. അജിത്ത് മാസ്റ്റർ, സി പ്രജില,കൗൺസിലർ കേളോത്ത് വത്സരാജ്, മുനിസിപ്പൽ എഞ്ചിനീയർ ശിവപ്രസാദ്, പ്രോഗ്രാം കൺവീനർ ശശി കോട്ടിൽ,  രാഘവൻ കടമേരി എന്നിവർ ആശംസകൾ നേർന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും കേരളോത്സവം കോഡിനേറ്റർ പി കെ ശ്രീനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!