ലോറിയില്‍ നിന്നും കെമിക്കല്‍ പൊടി റോഡില്‍ പതിച്ചു തിരുവങ്ങൂരില്‍ ഗതാഗതം സ്തംഭിച്ചു


കൊയിലാണ്ടി: ലോറിയില്‍ നിന്നും കെമിക്കല്‍ പൊടി റോഡിലെക്ക് പതിച്ചു ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെ ദേശീയപാതയില്‍ തിരുവങ്ങൂരിലാണ് സംഭവം .
വടകര ഭാഗത്തു നിന്നും കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ലോറിയിലെ ചാക്കില്‍നിന്നും കെട്ടഴിഞ്ഞ് റോഡിലെക്ക് വീഴുകയായിരുന്നു. ഇതൊടെ കോഴിക്കോട് ഭാഗത്തെക്ക് ഗതാഗതം തടസ്സെപ്പെട്ടു
ലോറിയില്‍ നിന്നും വീണത് സള്‍ഫറാണെന്നാണ് പറയുന്നത് ഗതാഗത കുരുക്കില്‍ ആംബുലന്‍സടക്കം കുടുങ്ങി. വാഹനങ്ങള്‍ പല വഴികളിലൂടെ പോവുന്നത് കാരണം തിരുവങ്ങൂര്‍ ഭാഗം മുഴുവന്‍ സ്തംഭിച്ചു.










