വഴിയോര വിശ്രമ കേന്ദ്രം നാടിന് സമർപ്പിച്ചു

 

 

കൊയിലാണ്ടി:  മൂടാടി ഗ്രമപ ഞ്ചായത്ത് നന്തി യിൽ നിർമ്മിച്ച വഴിയോരവിശ്രമ കേന്ദ്രം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നാടിന് സമർപ്പിച്ചു. ഭിന്നശേഷിസൗഹൃദ ശൗചാലയം , മുലയുട്ടൽ കേന്ദ്രം. കഫറ്റീരിയ എന്നിവ വിശ്രമകേന്ദ്രത്തിൽ ഉണ്ട് . ശുചിത്വ മിഷൻ – ധനകാര്യ കമീഷൻ ഗ്രാൻ്റ് – പഞ്ചായത്ത് തനത് ഫണ്ട് എന്നിവയാണ് നിർമ്മാണത്തിനായി ഉപയോഗി ച്ചത്. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

അസിസ്റ്റൻ്റ് എൻജിനീയർ രാജിമോൾ രാജു റിപോർട്ട് അവതരിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ രാഗേഷ്  ജില്ലാ പഞ്ചായത്തംഗം എം.പി ശിവാനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവനന്ദൻ മാസ്റ്റർ , എം.കെ. മോഹനൻ, എം.പി. അഖില,   ടി.കെ ഭാസ്കരൻ , വി.പി. സുരേഷ് , ടി.പി ശ്രീജിത്ത് മാസ്റ്റർ , കെ എം. കുഞ്ഞിക്കണാരൻ – ഒ-രാഘവൻ മാസ്റ്റർ , പി.എൻ. കെ. അബ്ദുള്ള , റസൽ നന്തി , സനീർ വില്ലങ്കണ്ടി ,  സുനിൽ അക്കാമ്പത്ത് എന്നിവർ സംസാരി ച്ചു. വൈസ് പ്രസിഡ ൻ്റ് ഷീജ പട്ടേരി സ്വഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!