ഫിഷറീസ് ഗാര്‍ഡ് നിയമനം


ഫിഷറീസ് ഗാര്‍ഡ് നിയമനം
കോരപ്പുഴയുടെയും അനുബന്ധ കായലുകളുടെയും സംരക്ഷണ പദ്ധതിയിലേക്ക് ബാക്ക് വാട്ടര്‍ പാട്രോളിംങ്ങിനായി ഫിഷറീസ് ഗാര്‍ഡിനെ ദിവസ വേതനത്തില്‍ നിയമിക്കും. യോഗ്യത: എട്ടാം ക്ലാസ് ജയം. പ്രായപരിധി: 18-45 വയസ്സ്. കോഴിക്കോട് ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഔട്ട് ബോര്‍ഡ് മോട്ടോര്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നുള്ള ലൈസന്‍സ് നിര്‍ബന്ധം. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അംഗീകൃത ഏജന്‍സിയില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന. നവംബര്‍ മൂന്നിന് രാവിലെ 10.30ന് വെസ്റ്റ്ഹില്‍, കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍, മറ്റ് രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0495 2383780.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചർ നിയമനം
കോഴിക്കോട് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിൽ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ബിരുദം/ഡിപ്ലോമ, പ്രവൃത്തി പരിചയം. ശബളം: പ്രതിമാസം 5000 രൂപ. വയസ്സ്: 18-50. ബന്ധപ്പെട്ട ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകൾ സഹിതം നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് ജില്ലാ വനിത ശിശു വികസന ഓഫീസറുടെ കാര്യലയത്തില്‍ അഭിമുഖത്തിന് നേരിട്ടെത്തണം.

വാഹന ലേലം
കോഴിക്കോട് കളക്ടറേറ്റിലെ ടാറ്റാ സുമോ (2010 മോഡല്‍) ഔദ്യോഗിക വാഹനം നവംബര്‍ ആറിന് രാവിലെ 11.30ന് കളക്ടറേറ്റ് പരിസരത്തു ലേലം ചെയ്ത് വില്പന നടത്തും. ലേല ദിവസത്തിന് രണ്ടു ദിവസം മുമ്പ് കിട്ടും വിധം സീല്‍ചെയ്ത കവറില്‍ ദര്‍ഘാസുകള്‍ നേരിട്ടോ തപാലിലോ കോഴിക്കോട് കളക്ടറേറ്റില്‍ ഡി സെക്ഷനില്‍ ലഭ്യമാക്കണം. കവറിന് പുറത്ത് ‘മോട്ടോര്‍ വാഹന ലേലത്തിനുള്ള ദര്‍ഘാസ് ലേലപരസ്യം DCKKD/5632/2023-D2’ എന്നെഴുതണം. വാഹനം ലേല തീയതിയുടെ തൊട്ട് മുന്‍പുള്ള അഞ്ച് പ്രവ്യത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അനുമതിയോടെ പരിശോധിക്കാം.

ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിലെ കോഴിക്കോട് റൂറല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ ആവശ്യത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള വാഹനം (ജീപ്പ്/ കാര്‍) വാടകയ്ക്ക് ഓടുന്നതിന് ടെൻഡറുകള്‍ ക്ഷണിച്ചു. ടെൻഡർ നവംബര്‍ 13ന് ഉച്ച 12.30 വരെ സ്വീകരിക്കും. ഫോണ്‍: 9497868401.

ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകണം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും നവംബര്‍ 15 നകം വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ‘ലൈഫ് സര്‍ട്ടിഫിക്കറ്റ്’, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാര്‍ കോപ്പി എന്നിവ സഹിതം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്‌പെഫെഡ് കോംപ്ലക്‌സ്, എരഞ്ഞിപ്പാലം പിഒ, കോഴിക്കോട്- 673006, എന്ന വിലാസത്തില്‍ അയക്കണം. നിശ്ചിത തീയതിക്കകം ലൈഫ്‌സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തപക്ഷം തുടര്‍ പെന്‍ഷന്‍ ലഭിക്കില്ല. കൂടാതെ 60 വയസ്സില്‍ താഴെ പ്രായമുളള കുടുംബ പെന്‍ഷന്‍കാര്‍, പുനര്‍വിവാഹം നടത്തിയിട്ടില്ലെന്ന സാക്ഷ്യപത്രവും നൽകണം. ഫോണ്‍: 0495 2360720.

പാര ലീഗൽ വളണ്ടിയർ നിയമനം
കോഴിക്കോട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ പാര ലീഗൽ വളണ്ടിയർമാരെ നിയമിക്കുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. സേനയിൽ നിന്നും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. പ്രായപരിധി: 18-68 വയസ്സ്. നവംബർ 10നകം അപേക്ഷ ഇമെയിൽ/ രജിസ്ട്രേഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ്/ നേരിട്ടോ നൽകണം. വിലാസം: സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ജില്ലാ കോർട്ട് കോംപ്ലക്സ് കോഴിക്കോട്- 673032. ഫോൺ: 0495 2365048. ഇമെയിൽ: dlsa2kozhikode@gmail.com

ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി, ഇഎന്‍ടി വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തും. യോഗ്യത: ബിഎഎസ്എല്‍പി (ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), ആര്‍സിഐ രജിസ്‌ട്രേഷന്‍. പ്രതിമാസം വേതനം: 36,000 രൂപ. പ്രായപരിധി: 18-39. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസിലെത്തണം. ഫോണ്‍: 0495 2355900.

വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയില്‍ കോഴിക്കോട് ജില്ലയിലെ ബ്ലോക്കുകളില്‍ നിലവിലുള്ളതും ഉടന്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതുമായ വെറ്ററിനറി സര്‍ജന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് പരമാവധി 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും. താത്പര്യമുള്ളവർ വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ നാലിന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
എലത്തൂര്‍ ഗവ. ഐടിഐയില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വെല്‍ഡര്‍ ട്രേഡില്‍ കരാറടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കും. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകരിച്ച പോളിടെക്‌നിക്കില്‍ നിന്നുള്ള മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/തത്തുല്യം. പ്രതിമാസം വേതനം: 27,825 രൂപ. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ നാലിന് ഉച്ച 2.30-ന് ഐടിഐയില്‍ നേരിട്ടെത്തണം. ഫോണ്‍: 0495 2371451/0495 2461898.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ് സിസിഎഫ് വിഭാഗത്തിലെ ജനറേറ്റര്‍ റിപ്പയര്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ) 673005 എന്ന വിലാസത്തില്‍ നവംബര്‍ അഞ്ചിന് രണ്ടു മണിക്കകം ലഭിക്കണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സിജിഎംഎസ് (ഗ്യാസ് ക്രോമാറ്റോഗ്രാഫി – മാസ് സ്‌പെക്‌റ്റോമെട്രി) ന്റെ ഹീലിയം ഗ്യാസ് റീഫില്ലിംഗ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹില്‍ (പിഒ) 673005 എന്ന വിലാസത്തില്‍ നവംബര്‍ ആറിന് രണ്ടു മണിക്കകം ലഭിക്കണം. വിവരങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.










