തെന്നി വീണ ബൈക്കില്‍ മിനി ലോറി ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്


പേരാമ്പ്ര: ചാലിക്കരയില്‍ തെന്നി വീണ ബൈക്കില്‍ മിനി ലോറി ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്. ഇന്ന് കാലത്ത് 8 മണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്.
ഉള്ള്യേരി ഭാഗത്ത് നിന്ന് പേരാമ്പ്ര ഭാഗത്തെക്ക് പോകുമ്പോഴാണ് റോഡില്‍ നിന്ന് തെന്നി വീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന പിക്കപ്പ് വാന്‍ ഇട്‌തെറിപ്പിക്കുന്നത് നടുവണ്ണൂര്‍ കാവുന്തറ ചെല്ലട്ടന്‍ കണ്ടി മുഹമ്മദ് റിന്‍ഷാദ് (22) നാണ് പരുക്കേറ്റത്. നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്ടറാണ് റിന്‍ഷാദ്. മലബാര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്










