ജലഗുണനിലവാര പരിശോധന ലാബിന് കെമിക്കലുകള്‍ കൈമാറി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്

 

 

കൊയിലാണ്ടി: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ് സ്‌കൂളിലെ ജലഗുണനിലവാര പരിശോധന ലാബിലേക്ക് കെമിക്കലുകള്‍ കൈമാറി. അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ ജലഗുണനിലവാരം ഉറപ്പുവരുത്തല്‍ ലക്ഷ്യമിട്ട് ടി പി രാമകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഹരിത കേരളം മിഷനാണ് സ്‌കൂളില്‍ ലാബ് ഒരുക്കിയത്.

സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പിടിഎ പ്രസിഡന്റുമായ വി പി ബിജു അധ്യക്ഷനായി. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം പി നിരഞ്ജന ലാബ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ എം സക്കീര്‍, ഹെഡ്മാസ്റ്റര്‍ കെ എം മുഹമ്മദ്, പി.ഇ.സി കണ്‍വീനര്‍ എം എ ജെയിന്‍ റോസ്, അധ്യാപകരായ കെ കെ ദിവ്യ, പി പി മനീഷ, സ്റ്റാഫ് സെക്രട്ടറി സുഭാഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!