കൊയിലാണ്ടി മുനിസിപ്പല്‍ യു.ഡി എഫ് ജനമുന്നേറ്റ യാത്രക്ക് തുടക്കം

 

 

കൊയിലാണ്ടി: നഗരസഭയിലെ ഇടത് ദുര്‍ഭരണത്തിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി മുനിസിപ്പല്‍ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനമുന്നേറ്റ യാത്രക്ക് ഇന്ന് തുടക്കമാവും. നഗരസഭ പ്രതിപക്ഷ നേതാവ് പി. രത്‌നവല്ലി ടീച്ചറും പ്രതിപക്ഷ ഉപനേതാവ് വി.പി ഇബ്രാഹിം കുട്ടിയും ജാഥ നായകരും യു.ഡി.എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ അന്‍വര്‍ ഇയ്യഞ്ചേരി കണ്‍വീനര്‍ കെ.പി വിനോദ് കുമാര്‍ ഉപനായകരും വി. വി സുധാകരന്‍, ടി അഷ്‌റഫ് പൈലറ്റ്, രജീഷ് വെങ്ങളത്ത് കണ്ടി, കെ. എം നജീബ്, അരുണ്‍ മണമല്‍, എ. അസീസ് മാസ്റ്റര്‍ ഡയറകട്ര്‍മാരും, അഡ്വ കെ. വിജയന്‍, ടി പി കൃഷ്ണന്‍ കോര്‍ഡിനേറ്ററുമായാണ് ജാഥ.

ഇന്ന് രാവിലെ മുത്താമ്പിയില്‍ ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ വാര്‍ഡുകളിലെ സ്വീകരണത്തിന് ശേഷം കൊല്ലം ടൗണില്‍ സമാപിക്കും. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്യും. സി മണ്‌ലം മുസ്‌ലിം ലീഗ് സി. ഹനീഫ മാസ്റ്റര്‍ പ്രഭാഷണം നടത്തും. രണ്ടാം ദിവസത്തെ യാത്ര തിങ്കളാഴ്ച രാവിലെ 9ന് കുറുവങ്ങാട് സെന്‍ട്രലില്‍ ജില്ലാ മുസ്‌ലിം ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5ന് കൊയിലാണ്ടി ടൗണില്‍ സമാപന സമ്മേളനം ഷാഫി പറമ്പില്‍ എം. പി ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ യു..ഡി.എഫിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!