സെക്യൂരിറ്റി നിയമനം


സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ ദിവസവേതനത്തില്‍ 179 ദിവസത്തേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. സ്ത്രീകള്‍ക്ക് പി.ആര്‍.ടി.സി ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് (പ്രായപരിധി: 30-50) ഉണ്ടായിരിക്കണം. പുരുഷന്മാര്‍ സൈനിക/അര്‍ധസൈനിക വിഭാഗത്തില്‍നിന്ന് വിരമിച്ചവരാകണം (പ്രായപരിധി: 30-63). ആശുപത്രികളിലെ പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷ, ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 31ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2365367.

ടെണ്ടര്‍ ക്ഷണിച്ചു
വടകര ഐ.സി.ഡി.എസ് അര്‍ബന്‍ പ്രോജക്ടിന്റെ ഉപയോഗത്തിനായി നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം (ജീപ്പ്/കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. ഒക്ടോബര്‍ 27ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2515176.

പ്രോജക്റ്റ് കോഓഡിനേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഫിഷറീസ് ഇന്റഗ്രേറ്റഡ് ഫിഷറി മാനേജ്മെന്റ് ഇന്‍ ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോസിസ്റ്റം പ്രോജക്റ്റിലേക്ക് ദിവസവേതനത്തില്‍ കോഓഡിനേറ്ററെ നിയമിക്കും. യോഗ്യത: കാര്‍ഷിക യൂണിവേഴ്‌സിറ്റിയില്‍നിന്നോ ഫിഷറീസ് യൂണിവേഴ്‌സിറ്റിയില്‍നിന്നോ നേടിയ ബി.എഫ്.എസ്.സി/അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്ന് അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം/സുവോളജിയിലോ ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ ബിരുദാനന്തര ബിരുദം. കോഴിക്കോട് ജില്ലക്കാരാകണം. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29ന് രാവിലെ 10.30ന് വെസ്റ്റ്ഹില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495-2383780.

റീ ടെണ്ടര്‍ ക്ഷണിച്ചു
ചേളന്നൂര്‍ ഐസിഡിഎസ് ഓഫീസ് ആവശ്യത്തിന് വാഹനങ്ങള്‍ വാടകക്ക് നല്‍കാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 29ന് ഉച്ചക്ക് ഒരുമണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2261560, 8921585499.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (പട്ടികജാതി/പട്ടിക വര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം, കാറ്റഗറി നമ്പര്‍: 749/2024) തസ്തികയുടെ റാങ്ക് പട്ടിക ജില്ലാ പി.എസ്.സി ഓഫീസര്‍ പ്രസിദ്ധീകരിച്ചു.
ജില്ലാതല പട്ടയമേള 31ന്
കോഴിക്കോട് ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31ന് രാവിലെ 10.30ന് കോവൂര്‍ പി കൃഷ്ണപിള്ള മെമോറിയല്‍ ഹാളില്‍ നടക്കും.










