ശക്തമായ കാറ്റും മഴയും; കൊയിലാണ്ടിയില്‍ മരങ്ങള്‍ കടപുഴകി വീണു

 

 

കൊയിലാണ്ടി: ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടിയില്‍ മരങ്ങള്‍ കടപുഴകി വീണു. കൊയിലാണ്ടി ബിവറേജ് റോഡിലും, കൊയിലാണ്ടി വലിയ മങ്ങാട് തീരദേശ റോഡിലും പാലക്കുളം നാഷണല്‍ ഹൈവേയിലും ആണ് മരങ്ങള്‍ കടപുഴകി വീണത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. കൊയിലാണ്ടി പാലക്കുളം നാഷണല്‍ ഹൈവേയില്‍ വീണ വന്‍മരം കാരണം ഏകദേശം ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മരത്തിനടിയില്‍ നിര്‍ത്തിയിട്ട ഒരു സ്‌കൂട്ടറും പെട്ടിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എമ്മിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സജിന്‍ എസ്, ഹേമന്ത് ബി, ബിനീഷ് കെ, സിജിത്ത് സി,ലിനീഷ് എം,രജീഷ് വി പി, നവീന്‍ കുമാര്‍, ഹോംഗാര്‍ഡുമാരായ ഓം പ്രകാശ്, രജീഷ് വി പി, ഷൈജു, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായ മഹേഷ്, പ്രതീഷ്, ഷാജി, പ്രസാദ്, മുഹമ്മദ് റാഫി എന്നിവര്‍ മരം മുറിക്കുന്നതില്‍ ഏര്‍പ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!