കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

 

 

പൊയിൽകാവ് : ഒക്ടോ 21, 22 ദിവസങ്ങളിലായി നടന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഗണിതശാസ്ത്ര- പ്രവൃ ത്തി പരിചയ-ഐടി മേളയ്ക്ക് സമാപനമായി. 3000 ലധികം ശാസ്ത്രപ്രതിഭകൾ പങ്കെടുത്ത ശാസ്ത്രോത്സവത്തിൻെ സമാപനസമ്മേളനം ബിന്ദു രാജൻ (പ്രസിഡണ്ട് അത്തോളി ഗ്രാമപഞ്ചായത്ത്) നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി.ഹേമ ബിന്ദു സ്വാഗതമാശംസിച്ച ചടങ്ങിൽ കെ.ബേബി സുന്ദർ രാജ് (ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിച്ചു.

അത്തോളി ഗ്രാമപഞ്ചായത്ത് അംഗം സന്ദീപ് , കൊയിലാണ്ടി എ.ഇ.ഒ മഞ്ജു എം.കെ, ജന. കൺവീനർ ചിത്രേഷ് പി.ജി, പൊയിൽക്കാവ് ഹൈസ്കൂൾ എച്ച്.എം ബീന. കെ.സി, പൊയിൽക്കാവ് യു.പി. സ്കൂൾ എച്ച്.എം രോഷ്നി .ആർ, പൊയിൽക്കാവ് യു.പി പി.ടി.എ പ്രസിഡണ്ട് അഖിൽ സി . വി, എച്ച്.എസ് എസ് പി.ടി.എ പ്രസിഡണ്ട് നിഷിത്ത് കുമാർ, പി. കെ രാധാകൃഷ്ണൻ, ഗണേശൻ കക്കഞ്ചേരി, എൻ.ഡി പ്രജീഷ്, ആഷിഖ് എന്നിവർ ആശംസകളർപ്പിച്ചു. ജേതാക്കൾക്കുള്ള സമ്മാന വിതരണം നടത്തി. വിവിധ മേള കൺവീനർമാരായ അഖിൽ ചന്ദ്രൻ, അനൂപ, ഐശ്വര്യലക്ഷ്മി,ഹാരിഷ്, ഉപേഷ് എന്നിവർ സന്നിഹിതരായിരുന്നു.

കൊയിലാണ്ടി ഉപജില്ല ശാസ്ത്രോത്സവം 2025

വിജയികൾ – ഒന്നാം സ്ഥാനം

എൽ.പി വിഭാഗം

ശാസ്ത്രമേള

കൊങ്ങന്നൂർ എൽ.പി – 30 പോയിൻ്റ്
ജി.എം.യു.പി.എസ് വേളൂർ – 30 പോയിൻ്റ്
( രണ്ടു പേർ പങ്കിട്ടു)

സാമൂഹ്യശാസ്ത്രമേള –

ജി.എം.യു.പി.എസ് വേളൂർ – 25 പോയിൻ്റ്
ഗണിതശാസ്ത്രമേള
ജി.എം.യു.പി.എസ് വേളൂർ – 30 പോയിൻ്റ്
പ്രവൃത്തിപരിചയമേള –

ജി.എം.യു.പി.എസ് വേളൂർ – 88 പോയിൻ്റ്

യു.പി വിഭാഗം

ശാസ്ത്രമേള

ഇലാഹിയ കാപ്പാട് – 40 പോയിൻ്റ്
ജി.എം.യു.പി.എസ് വേളൂർ – 40 പോയിൻ്റ്
( രണ്ടു പേർ പങ്കിട്ടു)
സാമൂഹ്യശാസ്ത്രമേള

കാരയാട് യു.പി – 28 പോയിൻ്
ഗണിതശാസ്ത്രമേള
ജി.എം.യു.പി.എസ് വേളൂർ – 40 പോയിൻ്റ്
മൊടക്കല്ലൂർ യു.പി – 40 പോയിൻ്റ്
(രണ്ടു പേർ പങ്കിട്ടു)
പ്രവൃത്തിപരിചയമേള

ജി.എം.യു.പി.എസ് വേളൂർ – 96 പോയിൻ്റ്

ഐ.ടി മേള

ജി.എം.യു.പി.എസ് വേളൂർ – 19 പോയിൻ്റ്

എച്ച് എസ് വിഭാഗം

ശാസ്ത്രമേള

പൊയിൽകാവ് എച്ച്.എസ് – 67 പോയിൻ്റ്

സാമൂഹ്യശാസ്ത്രമേള

തിരുവങ്ങൂർ എച്ച്.എസ്.എസ് – 59 പോയിൻ്റ്
ഗണിതശാസ്ത്രമേള
തിരുവങ്ങൂർ എച്ച്.എസ്.എസ് – 99 പോയിൻ്റ്
പ്രവൃത്തിപരിചയമേള

ജി.എച്ച്.എസ്.എസ് പന്തലായനി – 173 പോയിൻ്റ്

ഐ.ടി മേള

പൊയിൽകാവ് എച്ച്. എസ് – 37 പോയിൻ്റ്

എച്ച് എസ് എസ് വിഭാഗം

ശാസ്ത്രമേള

തിരുവങ്ങൂർ എച്ച്.എസ്.എസ് – 68 പോയിൻ്റ്
സാമൂഹ്യശാസ്ത്രമേള

ജി.എച്ച്.എസ്.എസ് പന്തലായനി – 26 പോയിൻ്റ്
ഗണിതശാസ്ത്രമേള
തിരുവങ്ങൂർ എച്ച്.എസ്.എസ് – 94 പോയിൻ്റ്
പ്രവൃത്തിപരിചയമേള

പൊയിൽകാവ് എച്ച്. എസ് – 141 പോയിൻ്റ്

ഐ.ടി മേള

ജി.എം.വി.എച്ച്. എസ്.എസ് കൊയിലാണ്ടി – 64 പോയിൻ്റ്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!