വികലമാക്കരുത് വിവാഹ വിശുദ്ധി കാമ്പയിൻ സമാപനം 26 ന് കൊയിലാണ്ടിയിൽ

 

 

കൊയിലാണ്ടി: എല്ലാ മതവിഭാഗങ്ങളും വളരെ പരിശുദ്ധിയോടെ കാണുന്ന വിവാഹ വേദികൾ വിവിധ ആഭാസങ്ങളും പേക്കൂത്തുകളും കൊണ്ട് മലീമസമാവുകയും പൊങ്ങച്ചവും ധൂർത്തും സ്ത്രീധനവും മുഖേന’ഭാരമാവുകയും ചെയ്യുന്ന വർത്തമാനകാലത്ത് ‘വികലമാക്കരുത് വിവാഹ വിശുദ്ധി’ എന്ന പ്രമേയത്തിൽ കേരളത്തിലെ ഏറ്റവും പ്രമുഖ നവോത്ഥാന പ്രസ്ഥാനമായ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം) വനിതാ വിഭാഗമായ എം. ജി. എം. സംഘടിപ്പിച്ച കാമ്പയിൻ്റെ കോഴിക്കോട് നോർത്ത് ജില്ലാ സമാപന സമ്മേളനം ഒക്ടോ.26 ഞായറാഴ്ച രാവിലെ 9 മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും.

ശാഖാ, മണ്ഡലം തലത്തിൽ നടന്ന വ്യത്യസ്ത പരിപാടികൾക്ക് ശേഷം നടക്കുന്ന ജില്ലാ പ്രോഗ്രാമിൽ വിവിധ സെഷനുകളിൽ ഷാഫി പറമ്പിൽ എം. പി, കൊയിലാണ്ടി നഗര സഭാ ചെയർപെഴ്സൺ സുധ കിഴക്കെപ്പാട്ട്, എം. ജി. എം.സംസ്ഥാന സെക്രട്ടറിയും കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെഴ്സണുമായ ഷമീമ ഇസ്ലാഹിയ്യ, കെ. എൻ. എം.സംസ്ഥാന സമിതിയംഗം വി. പി. അബ്ദുസ്സലാം മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് സി. കെ. പോക്കർ മാസ്റ്റർ സെക്രട്ടറി എൻ. കെ. എം. സകരിയ്യ സംബന്ധിക്കും

.പ്രഭാഷകരായ കെ. എ. ഹസീബ് മദനി, ജലീൽ മാമാങ്കര, ഡോ. ഫർഹ നൗഷാദ്, സഅദുദ്ദീൻ സ്വലാഹി മുതലായവർ വിശ്വാസം വിശുദ്ധി ആദർശം, അനുഗ്രഹീത കുടുംബം, കൗമാരം യുവത്വം ചില ചിന്തകൾ മുതലായ വിഷയാവതരണം നടത്തും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ കെ. മറിയം ടീച്ചർ, പി. കെ. റഹ്മത്ത് ടീച്ചർ, ഖദീജ കൊയിലാണ്ടി,സൗദ കായണ്ണ, അസ്മ ബാലുശ്ശേരി, ജമീല ടീച്ചർ, ഹൗസറ കൊയിലാണ്ടി പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!