അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം


അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍ പ്രോജക്ടിന് കീഴിലുളള ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് പ്രതീക്ഷിക്കുന്ന അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരും 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സില്‍ കവിയാത്തവരുമാകണം. നവംബര്‍ 15ന് വൈകിട്ട് അഞ്ചിന് മുമ്പ് ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണല്‍, ഓമശ്ശേരി പി ഒ, കോഴിക്കോട്-673582 വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0495 2281044.
ടെണ്ടര്‍ ക്ഷണിച്ചു
വടകര ഐ.സി.ഡി.എസ് അര്‍ബന്‍ പ്രോജക്ടിന്റെ ഉപയോഗത്തിനായി നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം (ജീപ്പ്/കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് 12 വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. ഒക്ടോബര്‍ 27ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2515176.
വനിതാ കമീഷന്‍ സിറ്റിങ് ഇന്ന്
കേരള വനിതാ കമീഷന്‍ സിറ്റിങ് ഇന്ന് (ഒക്ടോബര്‍ 23) രാവിലെ 10 മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, എസ്.എസ്.എല്‍.സി ബുക്കിന്റെ പകര്‍പ്പ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 20നകം സമര്‍പ്പിക്കണം. ഫോണ്‍: 0495237822.
ഗതാഗത നിയന്ത്രണം
അറപ്പീടിക-കണ്ണാടിപൊയില്‍-കൂട്ടാലിട റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 23) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ കണ്ണാടിപൊയില്‍ മുതല്‍ പുനത്ത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.










